Sunday, November 24, 2024

പുതിയ ബന്ദി ഇടപാട്; ബൈഡന്‍-നെതന്യാഹു കൂടിക്കാഴ്ച നടത്തി

ഹമാസ് ഗാസയില്‍ തടവിലാക്കിയ ബന്ദികളെ വിട്ടയയ്ക്കുന്നതിനുള്ള കരാറിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഞായറാഴ്ച വൈകുന്നേരം ചര്‍ച്ച നടത്തി. ഏറ്റവും പുതിയ നിര്‍ദ്ദേശത്തോടുള്ള തീവ്രവാദ ഗ്രൂപ്പിന്റെ പ്രതികരണത്തിനായി ഇരു കക്ഷികളും കാത്തിരിക്കുകയാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖെലീല്‍ അല്‍-ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച കെയ്റോയില്‍ ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സന്ധി നിര്‍ദ്ദേശത്തോടുള്ള പ്രതികരണം അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

സ്ട്രിപ്പിലേക്ക് കൂടുതല്‍ സഹായം അനുവദിക്കുന്നതിനായി ഈ ആഴ്ച അവസാനം വടക്കന്‍ ഗാസയിലേക്ക് അധിക ക്രോസിംഗുകള്‍ തുറക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കൂടാതെ വടക്കന്‍ ഗാസയിലേക്ക് താമസക്കാരെ തിരികെയെത്തിക്കുന്നത് പോലെയുള്ള കൂടുതല്‍ വലിയ ഇളവുകള്‍ നല്‍കാന്‍ ജെറുസലേം തയ്യാറാണെന്ന് ഹീബ്രു മാധ്യമ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ഗാസയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള സന്നദ്ധതയും ഇസ്രായേല്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനോ സ്ട്രിപ്പില്‍ നിന്ന് പിന്മാറുന്നതിനോ ഹമാസ് അവതരിപ്പിച്ച മറ്റ് ആവശ്യങ്ങളുമായോ ഇസ്രായേല്‍ സമ്മതിച്ചില്ല. ഗാസയില്‍ 13,000 ഭീകരരെ വധിച്ചതായി ഐഡിഎഫ് പറയുന്നു, ഒക്ടോബര്‍ 7 നും തൊട്ടുപിന്നാലെയും ഇസ്രയേലിനുള്ളില്‍ കൊല്ലപ്പെട്ട 1,000 ത്തോളം പേര്‍ക്ക് പുറമെയാണിത്. കര ആക്രമണത്തിന്റെ തുടക്കം മുതല്‍ 261 സൈനികര്‍ കൊല്ലപ്പെട്ടതായും സൈന്യം പറയുന്നു.

 

 

Latest News