Monday, November 25, 2024

നിക ഷക്കാരാമിയെ ഇറാന്‍ സേനാംഗങ്ങള്‍ ബലാത്സംഗം ചെയ്ത് കൊന്നു; രഹസ്യരേഖ പുറത്ത്

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത കൗമാരക്കാരിയെ ഇറാനിയന്‍ സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇറാന്റെ സുരക്ഷാ സേനയില്‍ നിന്ന് ചോര്‍ന്ന രേഖകളിലെ വിവരങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

22 കാരിയായ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനില്‍ നടന്ന ഭരണ വിരുദ്ധ പ്രതിഷേധത്തിനിടെ കാണാതായ 16 കാരിയായ നിക ഷക്കാരാമിയെ ആണ് 2022 ല്‍ ഇറാനിയന്‍ സുരക്ഷാ സേന കൊലപ്പെടുത്തിയത്. കാണാതായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നിക്കയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. നിക്കയാണോ എന്ന് തിരിച്ചറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കള്‍ക്ക് അനുവദിച്ചത്. നിക്കയുടെ ശരീരത്തില്‍ മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്ന് നിക്കയുടെ അമ്മ നസ്രീന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സര്‍ക്കാര്‍ വാദം. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് നിക്ക മരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും പോലീസ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ അതീവരഹസ്യമെന്ന് രേഖപ്പെടുത്തിയ രേഖകള്‍ പുറത്തുവന്നതോടെയാണ് നിക്കയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തായത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുടെയും സത്യം മറച്ച് വെക്കാന്‍ ശ്രമം നടത്തിയ മുതിര്‍ന്ന കമാന്റര്‍മാരുടെയും പേരുവിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്.

Latest News