വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് ( എസ്എല്‍യു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ചിഹ്നങ്ങള്‍ ലോഡ് ചെയ്ത ശേഷം എസ്എല്‍യു സീല്‍ ചെയ്യണം.
എസ്എല്‍യു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കണമെന്നും കമ്മീഷന് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.