ഹിസ്ബുള്ളയ്ക്കും അത് ലെബനനില്‍ വരുത്തിയ ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനുമെതിരെ ലെബനനിലെ ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ലെബനീസ് ഫോഴ്സിന്റെ നേതാവും ലെബനീസ് രാഷ്ട്രീയത്തിലെ അതുല്യ വ്യക്തിത്വവുമായ സമീര്‍ ഗിഗേയ മുന്നറിയിപ്പ് നല്‍കി. അനാവശ്യമായി പ്രകോപനം സൃഷ്ടിച്ച് ഹിസ്ബുള്ള രാജ്യത്തെ സംഘട്ടനത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലെബനനിലെ ആഭ്യന്തരയുദ്ധകാലത്ത് ലെബനന്‍ സേനയില്‍ കമാന്‍ഡറായിരുന്നു സമീര്‍ ഗിഗേയ.
ലെബനനും ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന ചില ഏറ്റുമുട്ടലുകള്‍ തെക്കന്‍ ലെബനനിലെ ചില പ്രദേശങ്ങളെ വിജനമാക്കിയതെങ്ങനെയെന്ന് വെളിപ്പെടുത്തുന്ന ഒരു ബിബിസി റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ബലമേകുന്നതാണ്. ലെബനനെ ദ്രോഹിച്ചുകൊണ്ട് ഏഴ് മാസം ഇസ്രയേലുമായി നടത്തിയ ഏറ്റുമുട്ടല്‍ ചൂണ്ടിക്കാട്ടിയും സമീര്‍ ഗിഗേയ ഹിസ്ബുള്ളയെ വിമര്‍ശിച്ചു.
‘ഇസ്രായേലിനെതിരെ വിജയകരമായ യുദ്ധം നടത്തുകയാണെന്ന് ഹിസ്ബുള്ള നടിക്കുന്നു. ഹിസ്ബുള്ളയെ എങ്ങനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഇസ്രായേലിലെ സുരക്ഷാ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സജീവമായ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും ജനങ്ങളുടെയും വിധി സ്വന്തമായി നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല. ലെബനനിലെ സര്‍ക്കാരല്ല ഹിസ്ബുള്ള. ലെബനനില്‍ ഹിസ്ബുള്ളയെ പ്രതിനിധീകരിക്കുന്ന ഒരു ഗവണ്‍മെന്റുണ്ട്. ഗാസയില്‍ സംഭവിക്കാവുന്ന എല്ലാ നാശനഷ്ടങ്ങളും സംഭവിച്ചു. തെക്കന്‍ ലെബനനില്‍ നിന്ന് ആരംഭിച്ച സൈനിക നടപടികളുടെ പ്രയോജനം എന്താണ്? ഒന്നുമില്ല’. ഗിഗേയ പറഞ്ഞു.