ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവച്ച് തുര്‍ക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവര്‍ത്തനങ്ങളുടേ പേരിലാണ് തുര്‍ക്കിയുടെ നടപടി. ഗാസയില്‍ പട്ടിണി മൂലം വലയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേല്‍ നടപടിയാണ് തുര്‍ക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്.
ഗാസയിലേക്കുള്ള സഹായം എത്തുക്കുന്നതില്‍ തടസം നീക്കാത്ത അത്രയും കാലത്തേക്കാണ് ഇസ്രയേലുമായുള്ള വ്യാപാര ബന്ധം തുര്‍ക്കി നിര്‍ത്തി വച്ചിട്ടുള്ളത്. 7 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്.
എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് ഏകാധിപതിയേപ്പോലെ പെരുമാറുന്നുവെന്നാണ് നടപടിയെ ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. തുര്‍ക്കിയിലെ ജനങ്ങളുടേയും വ്യാപാരികളുടേയും താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ നിലപാടെന്നും രാജ്യാന്തര ധാരണകളെ അവഗണിക്കുന്നതാണ് എര്‍ദോഗന്റെ നിലപാടെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി വിശദമാക്കുന്നത്.
തുര്‍ക്കി അല്ലാതെ വ്യാപാര ബന്ധത്തിനായി മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇസ്രായേല്‍. ഇതിനിടെ എല്ലാ വിധ വ്യാപാരങ്ങളുമാണ് നിര്‍ത്തിവച്ചതെന്ന് തുര്‍ക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കുന്നു. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ക്ക് വിലക്ക് വരാതിരിക്കാനാണ് തുര്‍ക്കി ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നും ഗാസയിലെ ജനങ്ങള്‍ക്ക് സഹായം നിലക്കാതിരിക്കാന്‍ നിലപാട് സഹായിക്കുമെന്നാണ് വിലയിരുത്തുന്നതെന്നുമാണ് തുര്‍ക്കി വിശദമാക്കുന്നത്.