എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന് നവജാതശിശുവിനെ നടുറോഡിലേക്ക് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക അറിയിച്ച് കെ.സി.ബി.സി. പ്രോലൈഫ് സമിതി. വിനാശകരമായ ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ കൂടിവരുന്നതിനാല്‍ സര്‍ക്കാരും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് സമിതി ആഹ്വാനം ചെയ്തു.
ക്രൂരമായ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ആവശ്യപ്പെട്ടു. ഒപ്പം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള ആവശ്യം സീറോമലബാര്‍ പ്രോലൈഫ് അപ്പോസ്തലേറ്റ് മുന്നോട്ടുവച്ചു.