Monday, November 25, 2024

20 രൂപയ്ക്ക് ഊണും മൂന്ന് രൂപയ്ക്ക് വെള്ളവും; ബജറ്റ് ഫ്രണ്ട്ലിയായി ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പലപ്പോഴും മടി കാണിക്കുന്നവരാണ് നാം. ഭക്ഷണത്തിന്റെ ഗുണമേന്മ സംബന്ധിച്ച സംശയമാണ് ഇതിന് കാരണം. ഒപ്പം വില കൂടുതലും. ഇപ്പോഴിതാ യാത്രക്കാരുടെ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. ജനറല്‍ സെക്കന്‍ഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപം, മിതമായ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍.

ഇന്ത്യയിലുടനീളം 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകളാണ് ഈ സംരംഭത്തിന് കീഴില്‍ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രില്‍ 17 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. വളരെവേഗം തന്നെ ഇത് കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. സതേണ്‍ റെയില്‍വേ സോണിലുടനീളം 34 സ്റ്റേഷനുകളിലാണ് പ്രത്യേക ഭക്ഷണ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ചെന്നൈ ഡിവിഷനില്‍ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനില്‍ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനില്‍ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനില്‍ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനില്‍ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനില്‍ 11 സ്റ്റേഷനുകളിലും കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഊണിന് വെറും 20 രൂപയും വെള്ളത്തിന് മൂന്ന് രൂപയുമാണ് ഈടാക്കുന്നത്.

 

Latest News