Sunday, November 24, 2024

ചന്ദ്രനില്‍ ആണവനിലയം നിര്‍മിക്കാനൊരുങ്ങി റഷ്യ

ചന്ദ്രനില്‍ ആണവനിലയം നിര്‍മിക്കാനൊരുങ്ങി റഷ്യ. ചൈനയുമായി ആസൂത്രണം ചെയ്ത സംയുക്ത ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാണിത്. ഒരു തീം പാര്‍ക്കിനെക്കാളും വലിപ്പമുള്ള, ഏതാണ്ട് നാല് മൈല്‍ ചുറ്റളവുള്ള നിര്‍ദിഷ്ട ബേസില്‍ ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് പാര്‍പ്പിടമുണ്ടാകും.

റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ തലവന്‍ യൂറി ബോറിസോവിനെ ഉദ്ധരിച്ച് 2033 നും 2035 നും ഇടയില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

2028ല്‍ ചന്ദ്രന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ എത്താന്‍ രണ്ട് റഷ്യന്‍ റോക്കറ്റുകള്‍ ശ്രമിക്കുന്ന ദൗത്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അടുത്ത 6 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ നിലയം പണിയാന്‍ നാസയും രണ്ടു വര്‍ഷത്തിനു മുന്‍പേ പദ്ധതിയിട്ടിട്ടുണ്ട്. 2030ല്‍ നിലയം പൂര്‍ത്തിയാക്കാനാണു പദ്ധതി. ഇതിനായി യുഎസ് ഊര്‍ജവകുപ്പിന്റെ ഇഡഹോ നാഷനല്‍ ലബോറട്ടറിയുമായി നാസ അണിചേര്‍ന്നിട്ടുണ്ട്. അതേസമയം, ബഹിരാകാശ സുരക്ഷ, ബയോസെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയതായി ചൈന കൂട്ടിച്ചേര്‍ത്തു

 

Latest News