കാനറ ബാങ്ക് സ്ത്രീകള്‍ക്ക് മാത്രമായി ഒരു പുതിയ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ചു. ഇത്തരം ഒരു പ്രത്യേകതയുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇന്ത്യയില്‍ ആദ്യമാണ്. ‘കാനറ ഏഞ്ചല്‍’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന അക്കൗണ്ടില്‍ മിനിമം ത്രൈമാസ ശരാശരി ബാലന്‍സ് അനുസരിച്ച് അക്കൗണ്ടിന് ലാവെന്‍ഡര്‍, റോസ്, ഓര്‍ക്കിഡ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട്.
എന്താണ് കാനറ ഏഞ്ചല്‍?
കാനറ ബാങ്കില്‍ നിന്നുള്ള ഒരു സ്ത്രീ കേന്ദ്രീകൃത സേവിംഗ്‌സ് അക്കൗണ്ടാണ് കാനറ ഏഞ്ചല്‍. ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പരിരക്ഷ, എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സൗകര്യം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് സാമ്പത്തികം സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും വളര്‍ത്താനും സ്ത്രീകളെ പ്രാപ്തരാക്കുന്നു.
18 വയസ്സ് മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകളും (വ്യക്തി / മുതിര്‍ന്ന പൗരന്‍ / അന്ധന്‍ / നിരക്ഷരര്‍) കാനറ ഏഞ്ചല്‍ സേവിംഗ് അക്കൗണ്ട് തുറക്കുന്നതിന് അര്‍ഹരാണ്.
അക്കൗണ്ടിന്റെ മറ്റൊരു പ്രത്യേകത ഈ അക്കൗണ്ട് തുടങ്ങുമ്പോള്‍ ഫ്രീ കാന്‍സര്‍ കവറേജ് ലഭിക്കും എന്നതാണ്. അക്കൗണ്ട് ഉടമയുടെ ജീവിതത്തിന്റ ഏത് ഘട്ടത്തില്‍ കാന്‍സര്‍ രോഗം പിടിപെട്ടാലും ഈ അക്കൗണ്ട് ഉണ്ടെങ്കില്‍ ചികിത്സയ്ക്കായി 3 ലക്ഷം മുതല്‍ 10 ലക്ഷം വരെ ലഭിക്കുന്നതാണ്.
ഇതോടൊപ്പം അക്കൗണ്ട് ഹോള്‍ഡര്‍ക്ക് 8 മുതല്‍ 26 ലക്ഷം വരെ അപകട മരണ ഇന്‍ഷുറന്‍സ്, ഭര്‍ത്താവിന് രണ്ട് ലക്ഷം അപകട മരണ ഇന്‍ഷുറന്‍സ്, ഭര്‍ത്താവിന് 4 ലക്ഷം എയര്‍ ആക്‌സിഡന്‌റ് ഇന്‍ഷുറന്‍സ്, ഫ്രീ പ്ലാറ്റിനം എടിഎം കാര്‍ഡ്, ഫ്രീ ലോക്കര്‍ ഓപ്പറേഷന്‍ തുടങ്ങിയ അനേകം പ്രത്യേകതകള്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന വനിതകള്‍ക്ക് ലഭിക്കുന്നതാണ്.