Sunday, November 24, 2024

പാലസ്തീന് യു.എന്നില്‍ അംഗീകാരം; ഇനി ഐക്യരാഷ്ട്ര സഭയില്‍ കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കും

പാലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പാസായി. പൊതുസഭയിലെ വോട്ടെടുപ്പിലാണ് പ്രമേയം പാസായത്. 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പാലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് പ്രമേയം പാസായതിനെ വിലയിരുത്തുന്നത്. ലോകം പാലസ്തീന്‍ ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങള്‍ തുടരും.

Latest News