Sunday, November 24, 2024

വൈദ്യുത പ്ലാന്റുകള്‍ ആക്രമിച്ച് റഷ്യ; ഉക്രൈയ്ന്‍ ഇരുട്ടില്‍

വൈദ്യുത പ്ലാന്റുകള്‍ക്ക് നേരെ റഷ്യ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഉക്രൈയ്നില്‍ വ്യാപകമായി വൈദ്യുതി വിതരണം തടസപ്പെട്ടു. ചൊവ്വാഴ്ച അടിയന്തര പവര്‍ കട്ടുകള്‍ രാജ്യത്ത് പുറപ്പെടുവിച്ചതായി രാജ്യത്തെ വൈദ്യുത കമ്പനിയായ ഉക്രെനെര്‍ഗോ പറഞ്ഞു.

‘ഉക്രൈയ്നിലെ എല്ലാ പ്രദേശങ്ങളിലും നിയന്ത്രിത തോതില്‍ അടിയന്തര ഷട്ട്ഡൗണ്‍ അവതരിപ്പിക്കാന്‍ ഉക്രെനേര്‍ഗോ നിര്‍ബന്ധിതരാകുന്നു. റഷ്യന്‍ സ്ട്രൈക്കുകളുടെ ഫലമായി സിസ്റ്റത്തില്‍ വൈദ്യുതിയുടെ ഗണ്യമായ കുറവും തണുപ്പ് മൂലം വര്‍ദ്ധിച്ച ഉപഭോഗവുമാണ്്’ കമ്പനി ടെലഗ്രാമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

തണുപ്പ് വര്‍ധിച്ചിരിക്കുന്നതിനാല്‍ ഉക്രൈയ്നില്‍ വൈദ്യുതി ഉപയോഗത്തിലും ആവശ്യകതയിലും വന്‍ വര്‍ധനവുണ്ട്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റും വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കാനാണ് റഷ്യ ഉക്രൈയ്നിലെ പവര്‍ പ്ലാന്റുകളും ഗ്രിഡുകളും തകര്‍ക്കുന്നത്.

 

Latest News