Sunday, November 24, 2024

തെരഞ്ഞെടുപ്പിനിടയിലും അക്രമം; ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍, ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളില്‍ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ കവാസി എന്ന ക്രിസ്ത്യന്‍ യുവാവിന്റെ മരണം. ദര്‍ഭ നഗരത്തിനടുത്തുള്ള കപനാര്‍ ഗ്രാമത്തിലെ ആളുകളുടെ ആക്രമണത്തിലാണ് കോസ കവാസി കൊല്ലപ്പെട്ടത്.

അമ്മാവന്‍ ദസ്രു കവാസിയും ബന്ധുവായ മഡിയയും ചേര്‍ന്ന് കോസയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോസയുടെയും ഭാര്യയുടെയും മതംമാറ്റം അവരുടെ കുടുംബത്തില്‍ അതൃപ്തിക്ക് കാരണമായിരുന്നു. അതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ക്രിസ്തു വിശ്വാസം സ്വീകരിച്ച ശേഷം കോസ താമസിച്ചിരുന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ അദ്ദേഹത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ശ്രമിച്ചിരുന്നു. അമ്മാവന്‍ ദസ്രു കവാസി അവരോട് തങ്ങളുടെ മതത്തിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാസിക്കും കുടുംബത്തിനും അതിനായി സ്വത്തും വാഗ്ദാനം ചെയ്തിരുന്നു.

ബന്ധുക്കളുടെ നിബന്ധനകള്‍ക്ക് വഴങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചപ്പോള്‍, തര്‍ക്കം പരിഹരിക്കുന്നതിനായി ഒരു യോഗം ചേര്‍ന്നു, അതില്‍ വിയോജിപ്പുള്ള രണ്ട് കക്ഷികള്‍ക്ക് പുറമേ ഗ്രാമവാസികളും ഉണ്ടായിരുന്നു. മീറ്റിംഗിനിടെ, സംഘര്‍ഷം വഷളായി, ദേഷ്യത്തില്‍, ദസ്രുവും മകനും കോസ കവാസിയെ ആക്രമിക്കുകയും മരണപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞയുടന്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

‘അടുത്ത കാലത്തായി ബസ്തറില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.’ ഗ്രാമങ്ങളില്‍ മരിച്ചവരെ സംസ്‌കരിക്കാനുള്ള അനുമതി പോലും ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്ന തരത്തില്‍ പോലും ആക്രമണങ്ങല്‍ ഉണ്ടാകുന്നുണ്ട്. ക്രിസ്ത്യന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ സ്വന്തം കുടുംബങ്ങള്‍ക്കിടയില്‍ പോലും ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കുന്നു’ – പേര് വെളിപ്പെടുത്താത്ത പ്രദേശവാസി വെളിപ്പെടുത്തുന്നു. ഹിന്ദുത്വ സംഘടനകളാണ് ക്രിസ്ത്യാനികള്‍ക്കെതിരായ നിരന്തരമായ അക്രമങ്ങള്‍ നടത്തുന്നത്.

 

Latest News