ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അടക്കം എട്ടുപേര്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. വിമാന രംഗത്തെ വിദഗ്ധനായ കെയ്ല്‍ ബെയ്‌ലിയെ ഉദ്ധരിച്ച് ‘അല്‍ ജസീറ’ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാന്‍ പൈലറ്റിന് സാധിക്കാതിരുന്നത്.
പറക്കലിനിടെ കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായാല്‍, പൈലറ്റിന്റെ ആദ്യ ദൗത്യം കോപ്റ്റര്‍ പറത്തുകയെന്നതാണ്. ആശയവിനിമം രണ്ടാമത്തെ പരിഗണനയാണ്. ഈ കേസില്‍ ആശയവിനിമമൊന്നും ലഭ്യമല്ല. പൈലറ്റ് കോപ്റ്റര്‍ ലാന്റ് ചെയ്യിക്കാനോ പറത്താനോ വേണ്ടി ശ്രദ്ധ മുഴുവന്‍ നല്‍കിയതാകാം കാരണം.
പങ്ക തകര്‍ന്നത് പൈലറ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴോ സാങ്കേതിക തകരാര്‍ മൂലമോ ആകാം. അല്ലെങ്കില്‍ പിന്‍ഭാഗത്തെ പങ്ക പ്രവര്‍ത്തിക്കാതെ വന്നതും അപകടത്തിലേക്ക് നയിച്ചിരിക്കാം.
ചുഴിയില്‍പെട്ട പോലെ കോപ്റ്റര്‍ കറങ്ങിയിട്ടുണ്ടെങ്കില്‍ പിന്‍ ഭാഗത്തെ പങ്കയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടാകും. മോശം കാലാവസ്ഥ, പര്‍വത പ്രദേശത്തിന്റെ സവിശേഷ സ്വഭാവം തുടങ്ങിയവയും അപകടത്തിന് കാരണമാകാം.