Friday, April 11, 2025

കീവില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി; മര്‍ദ്ദനത്തിന് വിധേയരായതിന്റെ അടയാളങ്ങളും

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബൊറോദിയങ്ക നഗരത്തില്‍ നിന്ന് ഒമ്പതു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവര്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയാക്കപ്പെട്ടതിന്റെ അടയാളങ്ങളും മൃതദേഹങ്ങളിലുണ്ട്.

പതിനഞ്ചുകാരിയുള്‍പ്പെടെ മൂന്നുപേരെയാണ് ഒരു കുഴിമാടത്തില്‍ അടക്കിയത്. മറ്റൊന്നില്‍ ആറുപേരെയും. സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടതെന്നും നിരായുധരായ ഇവര്‍ക്കെതിരെ റഷ്യന്‍ സേന വെടി യുതിര്‍ക്കുകയായിരുന്നുവെന്നും മുതിര്‍ന്ന യുക്രെയ്ന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അധിനിവേശത്തിന്റെ തുടക്കത്തില്‍ കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കൂട്ടമായി അടക്കംചെയ്ത കുഴിമാടങ്ങള്‍ അടുത്തിടെ കീവിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്തിരുന്നു.

 

Latest News