Sunday, November 24, 2024

ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പരസ്യമായി ക്ഷമാപണം നടത്തി സിഇഒ .

എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോ ചൂന്‍ ഫോങ് പറഞ്ഞു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധമാണ്.

അന്വേഷണത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കുമെന്നും ഗോ ചൂന്‍ ഫോങ് വ്യക്തമാക്കി.

 

Latest News