Sunday, November 24, 2024

ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്ന് ഹമാസ് ഭീകരരായ അച്ഛനും മകനും

ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരായി നടത്തിയ ആക്രമണത്തിനിടെ തങ്ങള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി ഹമാസ് ഭീകരനും അയാളുടെ കൗമാരക്കാരനായ മകനും ഇസ്രായേലിന്റെ ചോദ്യം ചെയ്യലില്‍ ഏറ്റുപറഞ്ഞു. 47 കാരനായ ജമാല്‍ ഹുസൈന്‍ അഹമ്മദ് റാദിയെയും മകന്‍ അബ്ദുല്ലയെയും (18) ഇസ്രായേല്‍ പ്രതിരോധ സേന ഗാസയില്‍ നിന്ന് പിടികൂടിയതാണ്. കിബ്ബത്ത്സ് നിര്‍ ഓസിലെ ഒരു വീട്ടില്‍ വച്ച് നിലവിളിക്കുന്ന ഒരു സ്ത്രീയെ കണ്ടെത്തിയതായി ജമാല്‍ പറഞ്ഞു. ‘അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ഞാന്‍ അവളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, അവള്‍ ജീന്‍സും ഷോര്‍ട്ട്സും ധരിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു,’ അയാള്‍ കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗത്തിനിരയായ ശേഷം യുവതിക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്ന് ജമാല്‍ പറഞ്ഞു. എന്നാല്‍ പിതാവ് യുവതിയെ കൊലപ്പെടുത്തിയെന്ന് മകന്‍ വെളിപ്പെടുത്തി. ‘എന്റെ അച്ഛന്‍ അവളെ ബലാത്സംഗം ചെയ്തു, പിന്നെ ഞാന്‍ ചെയ്തു, പിന്നെ എന്റെ കസിന്‍ ചെയ്തു, പിന്നെ ഞങ്ങള്‍ പോയി, പക്ഷേ ഞങ്ങള്‍ ബലാത്സംഗം ചെയ്ത ശേഷം എന്റെ പിതാവ് യുവതിയെ കൊന്നു’. അബ്ദുല്ല പറഞ്ഞു.

ഹമാസ് ആക്രമണം നടത്തിയ ദിവസം കിബ്ബട്ട്സ് നിര്‍ ഓസില്‍ ഏകദേശം 400 താമസക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ 20 പേരെങ്കിലും അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 80 പേരെ തട്ടിക്കൊണ്ടുപോയി.

 

Latest News