യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രഖ്യാപിച്ചു. മരിയുപോളിനെ സ്വതന്ത്രമാക്കിയത് റഷ്യന്‍ സൈന്യത്തിന്റെ വിജയമാണെന്നും പുടിന് പറഞ്ഞു. മരിയുപോള്‍ നഗരം പിടിച്ചതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവില്‍ നിന്ന് പുടിന് അറിയിപ്പ് ലഭിച്ചിരുന്നു.
നേരത്തെ യുക്രെയ്നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയയിലേയ്ക്കും കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലകളിലേയ്ക്കും മരിയുപോള്‍ വഴി റഷ്യയ്ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും. മരിയുപോളിലെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും യുക്രെയ്ന് സൈന്യത്തെ തുരത്തിയതായി റഷ്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. പ്ലാന്റിന്റെ ഉള്ളില്‍ 2000 സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
റഷ്യന്‍ സൈനികര്‍ പ്ലാന്റിലേയ്ക്ക് കടക്കേണ്ടതില്ലെന്ന് പുടിന് നിര്‍ദ്ദേശിച്ചു. ഈ വ്യവസായ മേഖല അടച്ച് പൂട്ടണമെന്നും അവിടെ നിന്നും ഒരു ഈച്ച പോലും രക്ഷപ്പെടരുതെന്നും പുടിന് കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിലേറെയായി മരിയുപോളില്‍ തുടരുന്ന റഷ്യന്‍ ആക്രമണത്തിന് ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.