Sunday, November 24, 2024

റാഫയില്‍ 45 സാധാരണക്കാര്‍ കൊല്ലപ്പെട്ട ആക്രമണം: ദാരുണമായ തെറ്റ് സംഭവിച്ചെന്ന് നെതന്യാഹു

റാഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പലസ്തീനികള്‍ താമസിച്ചിരുന്ന ക്യാംപിലെ ടെന്റുകള്‍ക്ക് തീപിടിച്ച് 45 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ‘ദാരുണമായ തെറ്റ്’ സംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

‘നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും, ഇന്നലെ രാത്രി ഒരു ദാരുണമായ തെറ്റ് സംഭവിച്ചു’. നെതന്യാഹു തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

ഹമാസ് കെട്ടിടത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടാനിടയായതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഞായറാഴ്ച രാത്രിയിലെ ആക്രമണം, യുദ്ധത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം ഇതോടെ 36,000-ന് മുകളില്‍ എത്തി.

 

Latest News