കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സുകളുടെ കേന്ദ്രസമിതി വിമര്‍ശിച്ചത്.
ഈ നീക്കം തുര്‍ക്കിയുടെ ചരിത്രത്തെയും അതിന്റെ ക്രൈസ്തവ വേരുകളെയും തമസ്‌കരിക്കുന്നതാണെന്ന് പറഞ്ഞ കേന്ദ്രസമിതി ഇത് തുര്‍ക്കി സര്‍ക്കാര്‍ മതസൗഹാര്‍ദത്തിനു വേണ്ടി ഒരുക്കിയ പദ്ധതികളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും വിമര്‍ശിച്ചു.
ആ മാസം ആദ്യമാണ് ഖോറാ പള്ളിയെ മോസ്‌കാക്കി മാറ്റി അവിടെ ഇസ്ലാം മത ചടങ്ങുകള്‍ ആരംഭിച്ചത്. ഈ തീരുമാനത്തിനെതിരെ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുണ്ടായ എതിര്‍പ്പുകള്‍ തുര്‍ക്കി അവഗണിക്കുകയായിരുന്നു.