കൊറോണയുടെ പശ്ചാത്തലത്തില്‍ പരോളില്‍ പുറത്തിറങ്ങിയ തടവ് പുള്ളികള്‍ ഉടന്‍ ജയിലിലേക്ക് മടങ്ങി പോകേണ്ടി വരുമെന്ന് സുപ്രീം കോടതി. അടുത്ത വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടി.പി കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ടിപി കൊലക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ടികെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതികളാണ് പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കൊറോണ കാലത്ത് പരോളില്‍ പുറത്തിറങ്ങിയവര്‍ ആവശ്യത്തിന് ആസ്വദിച്ചു. ഇനി ജയിലിലേക്ക് മടങ്ങി പോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നിലവില്‍ കേരളത്തില്‍ കൊറോണ ഭീഷണിയില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവും ജസ്റ്റിസ് ബി.ആര്‍ ഗവായിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊറോണ രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യത്തെ തടവ് പുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചത്.