Sunday, April 20, 2025

ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഹമാസിന്റെ സൈനിക,ഭരണശേഷികള്‍ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ഗസ്സയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയും ചെയ്യുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.

അതേസമയം വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കണമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് നെതന്യാഹുവിനോട് അഭ്യര്‍ഥിച്ചു. ബൈഡന്റെ നിര്‍ദേശം അവഗണിക്കരുത്. ബന്ദികളുടെ മോചനം സാധ്യമാക്കുന്ന ഉടമ്പടിക്കായുള്ള ബൈഡന്റെ ആഹ്വാനത്തിന് ചെവികൊടുക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പിന്തുണച്ചു. ശാശ്വത സമാധാനത്തിനുള്ള യു.എസ് നിര്‍ദേശത്തെ പിന്തുണക്കുന്നുവെന്നും എല്ലാവരുടെയും സമാധാനത്തിനും സുരക്ഷക്കും മേഖലയിലെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മാക്രോണ്‍ എക്‌സില്‍ കുറിച്ചു.

 

Latest News