64.2 കോടി പേര്‍ വോട്ട് ചെയ്തതില്‍ 31. 2 കോടി പേര്‍ സ്ത്രീകള്‍. ഇത് ലോകറെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വനിതാ വോട്ടര്‍മാരെ കമ്മീഷന്‍ കയ്യടിച്ച് അഭിനന്ദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ച അവസരത്തിലാണ് ഈ അഭിനന്ദനം.
ഏറ്റവും കുറവ് റീപോളിങ് നടന്ന തെരഞ്ഞെടുപ്പാണിതെന്നും കമ്മീഷന്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ നാല് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. എല്ലായിടത്തും വലിയ സംഘര്‍ഷങ്ങളില്ലാത്ത വോട്ടെടുപ്പാണ് നടന്നത്. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 495 പരാതികള്‍ ലഭിച്ചു. അതില്‍ 90 ശതമാനവും പരിഹരിച്ചു. 4391കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്റര്‍ പരിശോധിച്ചു. ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.