വോട്ടെണ്ണലിന് മുന്‍പ് തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളും അമേരിക്കയുടെ ചാര ഏജന്‍സിയായ സി.ഐ.എയുടെയും റിപ്പോര്‍ട്ടുകളും മുന്‍ നിര്‍ത്തിയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോദി സര്‍ക്കാര്‍ തന്നെ മൂന്നാമതും ഇന്ത്യയില്‍ അധികാരത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി തന്നെ മൂന്നാം തവണയും അധികാരത്തിലേറുമെന്ന ഉറപ്പില്‍ അത് ആഘോഷമാക്കാന്‍ ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും വന്‍ ആഘോഷ പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
പഴയ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും അതൊന്നും തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പരിഗണിച്ചിട്ടില്ല. അന്നൊക്കെ തോല്‍വിയുടെ ആഘാതത്തില്‍ പ്രതിപക്ഷം വോട്ടിങ് യന്ത്രത്തിനെ പഴിചാരുകയാണെന്നാണ് ബി.ജെ.പി പരിഹസിച്ചിരുന്നത്.
ഇന്ത്യയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആര് നയിക്കുമെന്ന ജനവിധി ഇന്ന് ഉച്ചയോടെ തന്നെ പുറത്ത് വരും. രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനഹിതങ്ങളുടെ കണക്കുകള്‍ പുറത്ത് വന്ന് തുടങ്ങും. പത്തര ലക്ഷം സ്റ്റേഷനുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയവോട്ടെടുപ്പ് പ്രക്രിയയാണ് 2024 ല്‍ പൂര്‍ത്തീകരിച്ചത്. രാവിലെ എട്ട് മുതലാണ് രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേയും ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
64.2 കോടി പേര്‍ വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. 64.2 കോടി പേര്‍ വോട്ട് ചെയ്തു. ഇതില്‍ 31. 2 കോടി പേര്‍ സ്ത്രീകളാണ്. ഇത് ലോകറെക്കോര്‍ഡാണെന്നും കമ്മീഷന്‍ അറിയിച്ചു.