ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേന. ഹമാസ് ബന്ദികളാക്കിയ നദവ് പോപ്പിള്‍വെല്‍, യോറാം മെറ്റ്സ്ഗര്‍, അമിറാം കൂപ്പര്‍, ഹെയിം പെറി എന്നിവരുടെ കുടുംബങ്ങളെ അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.
കൃത്യസമയത്ത് ബന്ദികളെ രക്ഷിക്കാന്‍ കഴിയാത്തതിന് ഐഡിഎഫ് വക്താവ് കൊല്ലപ്പെട്ടവരുടെ കുംടുംബാഗങ്ങളോട് മാപ്പപേക്ഷിച്ചു. ഒക്ടോബര്‍ 7 ലെ ഹമാസിന്റെ ഭീകരാക്രമണത്തില്‍ 35 കാരനായ പാരാമെഡിക്കല്‍ സ്റ്റാഫ് ഡോലെവ് യെഹൂദിന്റെ മരണവും ഹഗാരി അറിയിച്ചു. മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനാണ് ഡോലെവ് പുറത്തേക്ക് പോയതെന്നും അങ്ങനെ കൊല്ലപ്പെടുകയായിരുന്നെന്നും ഹഗാരി പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഡോലെവിനുള്ളത്.
ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് ബന്ദികളെ മരിച്ചതായി പ്രഖ്യാപിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ‘ഹമാസ് ഭീകരരുടെ പിടിയിലിരിക്കെ മാസങ്ങള്‍ക്ക് മുമ്പ് ഖാന് യൂനിസ് പ്രദേശത്ത് വെച്ച് അവര്‍ നാല് പേരും ഒരുമിച്ച് കൊല്ലപ്പെട്ടതായി ഞങ്ങള്‍ കണക്കാക്കുന്നു,” ് ഹഗാരി പറഞ്ഞു. ബന്ദികള്‍ എങ്ങനെയാണ് മരിച്ചത് എന്ന് ഹഗാരി പറഞ്ഞില്ല.