ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വിവിധ മുന്നണികളുടെ വോട്ടുകള്‍ക്കൊപ്പം നോട്ടയും എണ്ണപ്പെട്ടിരുന്നു. കേരളത്തിലെ മണ്ഡലങ്ങളില്‍ നോട്ടയുടെ വോട്ടിലും വന്‍ വര്‍ധനവാണുണ്ടായത്. ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ പോള്‍ ചെയ്തത് ആലത്തൂരിലാണ്. 12033 വോട്ടുകളാണ് ആലത്തൂരില്‍ നോട്ടയ്ക്കുള്ളത്.
11933 വോട്ടുകളുമായി ലിസ്റ്റില്‍ രണ്ടാമത് കോട്ടയമാണ്. 2909 വോട്ടുകളുമായി ഏറ്റവും കുറവ് നോട്ടയ്ക്ക് വോട്ട് ലഭിച്ചത് വടകരയിലാണ്. വടകരയിലൊഴിച്ച് എല്ലാ മണ്ഡലങ്ങളിലും 6000ന് മുകളില്‍ വോട്ടുകള്‍ നോട്ടയ്ക്ക് പതിഞ്ഞിട്ടുണ്ട്.
മറ്റ് മണ്ഡലങ്ങളില്‍ പോള്‍ ചെയ്യപ്പെട്ട നോട്ട വോട്ടുകളുടെ കണക്ക്:
ആലപ്പുഴ -7365, ആറ്റിങ്ങല്‍- 9791, ചാലക്കുടി- 8063, എറണാകുളം- 7758, ഇടുക്കി- 9519, കണ്ണൂര്‍ -8873, കാസര്‍ഗോഡ് -7033, കൊല്ലം – 6546, കോഴിക്കോട്- 6316, മലപ്പുറം -6766, മാവേലിക്കര- 9883, പാലക്കാട് -8793, പത്തനംതിട്ട- 8411, പൊന്നാനി- 6561, തിരുവനന്തപുരം- 6753, വയനാട് -6999, തൃശ്ശൂര്‍- 6072 എന്നിങ്ങനെയാണ് നോട്ടയ്ക്ക് ലഭിച്ചത്.