പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബാങ്ക് ജീവനക്കാരൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ജോണ്‍പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. നൂറോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മൃതദേഹം നാളെ (ഏപ്രിൽ 24) – ന് രാവിലെ എട്ടുമണി മുതൽ എറണാകുളം ടൗണ്‍ ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കും. മൃതസംസ്കാരം വൈകിട്ട് എളംകുളം പള്ളിയിൽ.