Tuesday, November 26, 2024

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്ന രാജ്യം

തീവ്രവാദത്തെക്കുറിച്ചുള്ള ഒരു ഡേറ്റാ പ്രോസസ്സിംഗ് ഏജന്‍സിയായ ജിഹാദ് അനലിറ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്ന രാജ്യമാണ് നൈജീരിയ. 2022 ജനുവരി മുതല്‍ നൈജീരിയയില്‍ 162 ആക്രമണങ്ങളാണ് ഐ.എസ് തീവ്രവാദികള്‍ നടത്തിയത്. ഇറാഖിലാകട്ടെ 120 ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. നൈജീരിയയിലെ തീവ്രവാദ ആക്രമണങ്ങളില്‍ 75 ശതമാനവും വടക്കുകിഴക്കന്‍ മേഖലയിലാണ് നടക്കുന്നത്.

ഈ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, 2022 -ന്റെ തുടക്കം മുതല്‍ ഐ.എസ് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പകുതിയും ആഫ്രിക്കയിലായിരുന്നു. അതേ സമയം ഐ.എസ് -ന്റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് (കടണഅജ) ഇപ്പോള്‍ ഏറ്റവും സജീവമായിരിക്കുന്നത് നൈജീരിയയിലാണ്. ‘ഈ ആക്രമണങ്ങള്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായി. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഈ മേഖലയില്‍ പലായനം ചെയ്തിട്ടുണ്ട്’ – റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളം തീവ്രവാദം വര്‍ദ്ധിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാകുകയും ചെയ്തിട്ടും നൈജീരിയയിലേക്ക് ഒരു വലിയ ആയുധവില്‍പനയ്ക്ക് അമേരിക്ക കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയതായി ഐ.സി.സി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, 2021 -ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (സിപിസി) പട്ടികയില്‍ നിന്ന് നൈജീരിയയെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നീക്കം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി അലക് ബ്ലിങ്കന്റെ സന്ദര്‍ശനവേളയിലാണ് ഈ നീക്കം നടന്നത്. ഇത് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ നിരീക്ഷകരുടെ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.

 

Latest News