Sunday, November 24, 2024

ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു

പുഴയിൽ ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബർഗിനടുത്തുള്ള പുഴയിലായിരുന്നു അപകടം സംഭവിച്ചത്. വെലികി നൊവ്‌ഗൊറൊഡ് സിറ്റിയിലെ നൊവ്‌ഗൊറൊഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് മരിച്ച നാലുപേരും.

സുഹൃത്ത് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ഇവരും  പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള ഇയാളുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ഒരു വിദ്യാർഥിയുടെ മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റു മൂന്നുപേരുടെയും മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ മൃതദേഹങ്ങൾകൂടി ലഭിച്ചശേഷം അവ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ ഇന്ത്യൻ എംബസി വെളിപ്പെടുത്തി.

Latest News