Monday, November 25, 2024

സ്വീഡിഷ് നയതന്ത്ര പ്രതിനിധിയെ മോചിപ്പിച്ച് ഇറാന്‍

രണ്ടുവര്‍ഷമായി ഇറാന്‍ ജയിലില്‍ കഴിയുന്ന സ്വീഡിഷ് പൗരനായ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പ്രതിനിധിയെ വിട്ടയച്ച് ഇറാന്‍. സ്വീഡനില്‍ ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഹാമിദ് നൂരിയെ വിട്ടയക്കുന്നതിന് പകരമാണ് ജൊഹാന്‍ ഫ്‌ലോഡറസിന്റെയും ഒപ്പം ഇറാന്‍- സ്വീഡിഷ് പൗരന്‍ സഈദ് അസീസിയുടെയും മോചനമെന്ന് സ്വീഡന്‍ പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സന്‍ അറിയിച്ചു.

ചാരപ്പണിയടക്കം ചുമത്തിയാണ് ഇറാന്‍ ജൊഹാനെ ജയിലിലടച്ചിരുന്നത്. അഞ്ചുവര്‍ഷ ജയിലാണ് കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയിരുന്നു.

ഇറാനില്‍ ആയിരങ്ങളുടെ വധത്തിന് കാരണക്കാരനായ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ എന്ന നിലക്കാണ് ഹാമിദ് നൂരി സ്വീഡനില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നത്.

 

Latest News