Monday, November 25, 2024

സെലന്‍സ്‌കി ഉക്രൈന്‍ പ്രസിഡന്റായി തുടരണം; 70% പേരുടെ പിന്തുണ

വോളോഡിമര്‍ സെലെന്‍സ്‌കി രാജ്യത്തിന്റെ പ്രസിഡന്റായി തുടരണമെന്ന് ഉക്രേനിയക്കാരില്‍ പകുതിയിലധികവും ആഗ്രഹിക്കുന്നതായി സര്‍വ്വേ. ജൂണ്‍ 17 ന് പ്രസിദ്ധീകരിച്ച കീവ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജിയില്‍ നിന്നുള്ള പുതിയ പോളിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 70% പേരും സെലന്‍സ്‌കി സൈനികനിയമം അവസാനിക്കുന്നതുവരെ ഉക്രെയ്നിന്റെ പ്രസിഡന്റായി തുടരണമെന്ന് ആഗ്രഹിക്കുന്നു.

22% പേര്‍ മാത്രമാണ് സെലന്‍സ്‌കി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് പ്രതികരിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ സെലന്‍സ്‌കിയുടെ പ്രവര്‍ത്തനങ്ങളെ 56% പേര്‍ പിന്തുണയ്ക്കുന്നു.

‘ഇപ്പോള്‍ എല്ലാവരും നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. നമ്മള്‍ ഒന്നിച്ചുനില്‍ക്കണം, തര്‍ക്കങ്ങളിലേക്കോ മറ്റ് മുന്‍ഗണനകളിലേക്കോ മാറുന്നത് ഒഴിവാക്കണമെന്ന് നവംബറിലെ ഒരു പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. ഉക്രെയ്‌നില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ 2024 മാര്‍ച്ച് 31 ന് തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു.

Latest News