ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (IRGC) തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തി കാനഡ. ആഗോള ഭീകരതയ്ക്കെതിരെ പോരാടുന്നതിനുള്ള സുപ്രധാന ചുവട്വെപ്പാണിതെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വിശേഷിപ്പിച്ചു. ഐആര്‍ജിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മുതിര്‍ന്ന ഇറാനിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാനഡയില്‍ പ്രവേശിക്കുന്നത് വിലക്കുന്നതാണ് ഈ നീക്കം.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള ഇറാനിലെ ഒരു പ്രധാന സൈനിക, രാഷ്ട്രീയ, സാമ്പത്തിക ശക്തിയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്. ഇറാന്റെ തന്ത്രപ്രധാനമായ ആയുധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്വന്തം കരസേന, നാവികസേന, വ്യോമസേന എന്നിവയുമായി 190,000-ത്തിലധികം സജീവ ഉദ്യോഗസ്ഥര്‍ ഉള്ള ഗ്രൂപ്പാണ് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ്.
IRGC യുടെ ഭീകര സംഘടനയെ നേരിടാന്‍ കാനഡ അതിന്റെ പക്കലുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ നടപടി നല്‍കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ലെബ്ലാങ്ക് പറഞ്ഞു.