Sunday, November 24, 2024

യുപിഎസ്സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യുപിഎസ്സി. എഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ്, ഉദ്യോഗാര്‍ഥികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം, ഇ അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂ ആര്‍ കോഡ് സ്‌കാനിങ് എന്നിവയും എഐ ഉപയോഗിച്ചായിരിക്കും പരിശോധിക്കുക.

ഭരണഘടനാ സ്ഥാപനമായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) 14 പ്രധാന പരീക്ഷകള്‍ നടത്തുന്നുണ്ട്. ലേ, കാര്‍ഗില്‍, ശ്രീനഗര്‍, ഇംഫാല്‍, അഗര്‍ത്തല, ഐസ്വാള്‍, ഗാംഗ്ടോക്ക് തുടങ്ങി രാജ്യത്തെ 80 കേന്ദ്രങ്ങളിലായി നടക്കുന്ന റിക്രൂട്ട്മെന്റില്‍ 26 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

 

Latest News