Sunday, November 24, 2024

വത്തിക്കാന്‍ പൂര്‍ണമായും സൗരോര്‍ജത്തിലേയ്ക്ക്

സൗരോര്‍ജ്ജത്തില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തിലൂടെ ലോകത്തിന് മാതൃകയാകാനൊരുങ്ങി വത്തിക്കാന്‍. രാജ്യത്തിന്റെ ഉപയോഗത്തിനായുള്ള വൈദ്യുതി പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍നിന്ന് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ, ഫ്രാന്‍സിസ് പാപ്പാ പുതിയ നിര്‍ദ്ദേശം നല്‍കി.

റോം നഗരത്തിന് പുറത്ത് റോമിന്റെ പ്രാന്തപ്രദേശത്തുള്ള സാന്താ മരിയ ദി ഗലേറിയ എന്ന വത്തിക്കാന്റെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക. സൗരോര്‍ജ്ജത്തില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം, കൃഷി എന്നിവ ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയിലായിരിക്കും ഇവിടെയുള്ള ഭൂമി ഉപയോഗപ്പെടുത്തുക. ഈ പദ്ധതിയുടെ ശരിയായ നടത്തിപ്പിനായി ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥരെയും പാപ്പാ നിയമിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിനും ഇതു സംബന്ധിച്ച് പാപ്പാ നിര്‍ദ്ദേശം നല്‍കി.

 

Latest News