Sunday, November 24, 2024

ഇസ്രായേലിന് മേലുള്ള ആക്രമണത്തിന്റെ തീവ്രത കുറച്ച് യുദ്ധം ഒഴിവാക്കാന്‍ ഹിസ്ബുള്ളയോട് യുഎസും അറബ് രാജ്യങ്ങളും

ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍, ലോകം ഏറെക്കാലമായി ആശങ്കപ്പെടുന്ന വിശാലമായ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ യുഎസ്, യൂറോപ്യന്‍, അറബ് മധ്യസ്ഥര്‍ സമ്മര്‍ദ്ദം ശക്തമാക്കി.

ഗാസയില്‍ ഹമാസ്-ഇസ്രായേല്‍ പോരാട്ടം വെടിനിര്‍ത്തലിലേക്ക് എത്തിക്കാനായാല്‍ ഹിസ്ബുള്ളയുടെയും മറ്റ് ഇറാനിയന്‍ സഖ്യസേനയുടെയും ആക്രമണങ്ങളെ ശാന്തമാക്കാനാവും. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ യുഎസും അറബ് രാജ്യങ്ങളും കഠിനാധ്വാനം ചെയ്യുന്നത് ഇത് കൂടി മുന്നില്‍ കണ്ടാണ്. അമേരിക്കന്‍, യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ഹിസ്ബുള്ളയ്ക്ക് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ലെബനനിലേക്ക് ആക്രമണം നടത്താന്‍ യുദ്ധസജ്ജമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍, അമേരിക്കക്കോ മറ്റാര്‍ക്കെങ്കിലുമോ ഇസ്രായേല്‍ നേതാക്കളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന് കണക്കാക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരുന്നതെന്തും കൈകാര്യം ചെയ്യാന്‍ തങ്ങളുടെ പോരാളികള്‍ക്ക് സാധിക്കുമെന്ന് കരുതരുതെന്നും ഹിസ്ബുള്ളക്ക് മറ്റ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലെബനീസ് അതിര്‍ത്തിയുടെ ഇരുവശത്തും, ഇസ്രായേലും പ്രദേശത്തെ ഏറ്റവും മികച്ച സായുധ പോരാട്ട സേനകളിലൊന്നായ ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ ആഴ്ച മന്ദീഭവിച്ചിട്ടുണ്ട്. എന്നാല്‍ ദിവസേനയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ നടക്കുന്നുണ്ട്.

 

Latest News