ഭീകരതയോടും ഭീകരരോടും ഒരു രീതിയിലുള്ള ദയയും ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കി, സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്.
സെര്‍ബിയയിലെ ഇസ്രായേല്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രില്‍ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു സെര്‍ബിയന്‍ പ്രസിഡന്റിന്റെ പ്രതികരണം. തീവ്രവാദികളെ ശക്തമായ രീതിയില്‍ അടിച്ചമര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ അവരെ വേട്ടയാടുകയാണ്, സെര്‍ബിയയിലെ ഭീകരതയോട് ഞങ്ങള്‍ക്ക് ദയയുണ്ടാകില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.