Monday, November 25, 2024

മൊബൈല്‍ ഫോണ്‍ നമ്പര്‍ പോര്‍ട്ടിങ്; പുതിയ മാനദണ്ഡം അവതരിപ്പിച്ച് ട്രായ്

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് അനുവദിക്കുന്നതില്‍ ട്രായ് പുതിയ മാനദണ്ഡം അവതരിപ്പിച്ചു. ഇത് പ്രകാരം നമ്പര്‍ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യുപിസി നല്‍കില്ല.

പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം. സിം നഷ്ടപ്പെട്ടാല്‍ മറ്റൊരു സിമ്മിലേക്ക് നമ്പര്‍ മാറ്റാനും ഉപഭോക്താവിന് കഴിയും.

നിലവില്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവില്‍ വരുന്നതെന്ന് ട്രായ് അറിയിച്ചു.

മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യവും ലഭിക്കും. പ്രക്രിയ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്. അതേസമയം, 3 ജിയില്‍ നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

 

Latest News