Sunday, November 24, 2024

അല്‍ശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാല്‍മിയ ഉള്‍പ്പെടെ 50 തടവുകാരെ ഇസ്രായേല്‍ മോചിപ്പിച്ചു

ഇസ്രായേല്‍ ഏഴുമാസം തടവിലിട്ട അല്‍ശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാല്‍മിയ ഉള്‍പ്പെടെ 50 പേരെ ഇസ്രായേല്‍ മോചിപ്പിച്ചു. ഏഴുമാസം മുമ്പ് ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോചിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

2023 നവംബര്‍ 23നാണ് മറ്റൊരു സര്‍ജന്റെ കൂടെ ഗസയിലെ കുവൈറ്റ് ചെക്ക്‌പോസ്റ്റില്‍നിന്ന് അദ്ദേഹത്തെ പിടികൂടിയത്. ആശുപത്രിയില്‍ ഹമാസ് സൈനിക ബാരക്കുകളും ഒളിത്താവളവും ഉണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

 

Latest News