ഇസ്രായേലിനെ ആക്രമിക്കുന്നതില്‍ നിന്ന് ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പിനെ തടഞ്ഞില്ലെങ്കില്‍ ലെബനന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലിലെ യൂറോപ്യന്‍ അംബാസഡര്‍മാരോട് സംസാരിച്ച നാഷണല്‍ യൂണിറ്റി നേതാവ് ബെന്നി ഗാന്റ്‌സ് പറഞ്ഞു.
‘ഇതുവരെ ലെബനന് ഈ യുദ്ധത്തിന്റെ വില നല്‍കേണ്ടി വന്നിട്ടില്ല. താമസിയാതെ അവര്‍ അത് അനുഭവിക്കാന്‍ തുടങ്ങും. ഹിസ്ബുള്ളയെ നിലയ്ക്കു നിര്‍ത്താന്‍ അവര്‍ തയാറാകണം. ഞങ്ങള്‍ക്ക് ഹിസ്ബുള്ളയേയും ലബനനേയും തകര്‍ക്കേണ്ടിവന്നാല്‍ ഞങ്ങള്‍ അത് ചെയ്യും’. യൂറോപ്യന്‍ ലീഡര്‍ഷിപ്പ് നെറ്റ്വര്‍ക്കായ ELNET സംഘടിപ്പിച്ച ഒരു ബ്രീഫിംഗില്‍ മുന്‍ യുദ്ധ കാബിനറ്റ് മന്ത്രിയും മുന്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫുമായ ഗാന്റ്സ് കൂട്ടിച്ചേര്‍ത്തു.