Sunday, November 24, 2024

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വര്‍ഷം 99,566 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്.

എയ്ഡഡ് സ്‌കൂളിലും ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ ഈ വര്‍ഷം 1,58,348 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പഠിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,58,583 ആയിരുന്നു. 235 കുട്ടികളാണ് എയ്ഡഡ് സ്‌കൂളില്‍ ഇത്തവണ കുറഞ്ഞത്. അണ്‍ എയ്ഡഡ് സ്‌കൂളുകളോട് പ്രിയം കൂടുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ഈ വര്‍ഷം 47,862 കുട്ടികളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം 39,918 കുട്ടികളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പഠിച്ചത്. അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ 7944 കുട്ടികളാണ് വര്‍ധിച്ചത്.

 

Latest News