അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത അനുയായിയോട് ഇത് സംബന്ധിച്ച് ബൈഡന്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധന്‍ രാത്രി ഗവര്‍ണര്‍മാരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. നേരത്തെ ധഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ ടെലിവിഷന്‍ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ജോ ബൈഡന് പകരം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നത് ബൈഡന് പകരം മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കവും സജീവമാണ്. മിഷേല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെസ് ക്രൂസിന്റെ പ്രവചനവും ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു.
വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം , ഇലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ബൈഡന്‍ നോര്‍ത്ത് കാരലൈനയില്‍ നടന്ന റാലിയില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഓഗസ്റ്റ് 19 മുതല്‍ 22 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് ബൈഡനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക.
മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബൈഡന്‍ സ്വയം തീരുമാനിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകൂ. ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വച്ചോ അതിന് മുമ്പോ ബൈഡന്‍ പിന്മാറിയാല്‍ പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റിക്ക് വോട്ടെടുപ്പിലൂടെ പുതിയ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാം.