വമ്പന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള തന്റെ ആദ്യ പ്രധാന നയപ്രഖ്യാപനത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികളെ ബ്രിട്ടനില്‍ നിന്ന് റുവാണ്ടയിലേക്ക് നാടുകടത്താനുള്ള വിവാദ പദ്ധതി ഉപേക്ഷിക്കുമെന്ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. 2022 ല്‍ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരാണ് അനുമതിയില്ലാതെ ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരെ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തിലേക്ക് അയക്കാനുള്ള പദ്ധതി ആദ്യം പ്രഖ്യാപിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപരമായ എതിര്‍പ്പുകള്‍ കാരണം പദ്ധതി പ്രകാരം ആരെയും റുവാണ്ടയിലേക്ക് അയച്ചില്ല. പ്രധാനമന്ത്രിയായതിന് ശേഷമുള്ള തന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍, റുവാണ്ട നയം റദ്ദാക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. അഭയം തേടുന്നവരില്‍ 1 ശതമാനം മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളെന്നും അത് അനധികൃത കുടിയേറ്റത്തിന് ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.