Thursday, May 15, 2025

എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം; ഗുളികകളെക്കാള്‍ മികച്ച ഫലം

ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലും എച്ച്.ഐ.വി തടയാനായി നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയം. ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണമാണ് വിജയം കണ്ടത്. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. എച്ച്.ഐ.വി. അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രി-എക്സ്‌പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്.

നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികളെക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് 5000 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകര്‍ പറയുന്നു. എച്ച്.ഐ.വി. ബാധ വളരെയധികം കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയന്‍സസ് എന്ന യു.എസ്. കമ്പനിയാണ് നിര്‍മാതാക്കള്‍. ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി. അണുബാധയുണ്ടാവുന്നത്.

 

Latest News