ഗൂഗിള്‍ മാപ്പിലും പുതിയ എഐ ഫീച്ചറുകള്‍ എത്തി. റൂട്ടുകള്‍ക്കായുള്ള ഇമ്മേഴ്സീവ് വ്യൂ പോലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് ഈ ഫീച്ചറുകള്‍ എത്തും.
1. റൂട്ടുകള്‍ക്കായുള്ള ഇമ്മേഴ്സീവ് വ്യൂ
റൂട്ടുകള്‍ക്കായുള്ള ഇമ്മേഴ്സീവ് വ്യൂ പുതിയ മികച്ച സവിശേഷതയായിരിക്കും, കാരണം ഇത് തെരുവ് കാഴ്ച, ഏരിയല്‍ ഇമേജറി, കാലാവസ്ഥ, ട്രാഫിക് തുടങ്ങിയ തത്സമയ വിവരങ്ങള്‍ എന്നിവ സംയോജിപ്പിച്ച് നിങ്ങള്‍ ആസൂത്രണം ചെയ്ത റൂട്ടിന്റെ ഫോട്ടോ-റിയലിസ്റ്റിക് കാഴ്ച നല്‍കും.
പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളുടെ തത്സമയ ഏരിയല്‍ വ്യൂ സൃഷ്ടിക്കുന്നതിന് ഇമ്മേഴ്സീവ് വ്യൂ സ്ട്രീറ്റ് വ്യൂ, സാറ്റലൈറ്റ്, ലൈവ് ഡാറ്റ എന്നിവ സംയോജിപ്പിക്കുന്നു. ബാഴ്സലോണ, ഡബ്ലിന്‍, ഫ്‌ലോറന്‍സ്, ലാസ് വെഗാസ്, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക്, പാരീസ്, സാന്‍ ഫ്രാന്‍സിസ്‌കോ, സാന്‍ ജോസ്, സിയാറ്റില്‍ എന്നീ 15 നഗരങ്ങളില്‍ ഈ ആഴ്ച ഫീച്ചര്‍ പുറത്തിറങ്ങുന്നു.
2. തിരയല്‍ കൂടുതല്‍ സഹായകമാകുന്നു
ഗൂഗിള്‍ മാപ്സിന്റെ തിരയല്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നതിന് രണ്ട് അപ്ഡേറ്റുകള്‍ വരുന്നു. ഒരു സ്ഥലം തിരയുമ്പോള്‍ ഉപയോക്താക്കള്‍ പങ്കിട്ട ശതകോടിക്കണക്കിന് ഫോട്ടോകളുടെ എഐ ഇമേജുകള്‍ ആദ്യം ലഭിക്കും. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള ഫലങ്ങളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് നല്‍കുന്നതിന് ഈ ഇമേജ് വിശകലനം ഉപയോഗിക്കും.
ചിത്രങ്ങളില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുക, അത് നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങളും ദിശകളും നല്‍കും. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഈ ആഴ്ച ഈ ഫീച്ചര്‍ പുറത്തിറങ്ങും. രണ്ടാമത്തേത് തിരയല്‍ ഫലങ്ങളില്‍ (‘ആര്‍ട്ട് എക്സിബിഷനുകള്‍’ അല്ലെങ്കില്‍ ‘ആനിമേഷന്‍’ പോലുള്ളവ) തീമുകള്‍ ദൃശ്യമാകുന്നത് കാണാന്‍ കഴിയും.
3. ഗൂഗിള്‍ മാപ്സിന്റെ എആര്‍ മോഡ്
ഫോണിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ ലേബല്‍ ചെയ്യാന്‍ കഴിയുന്ന ഒരു ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ലെന്‍സ് ഫീച്ചര്‍ മാപ്പില്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിനെ ‘ലൈവ് വ്യൂ ഉപയോഗിച്ച് തിരയുക’ എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ഗൂഗിള്‍ ഇപ്പോള്‍ ഇതിനെ ‘ലെന്‍സ് ഇന്‍ മാപ്സ്’ എന്ന് പരിഷ്‌കരിച്ചു.
ഗൂഗിള്‍ മാപ് സ്സെര്‍ച്ച് ബാറിലെ ‘ലെന്‍സ്’ ഐക്കണില്‍ ടാപ്പ് ചെയ്യുക. നില്‍ക്കുന്ന സ്ഥലത്തെ ഫോട്ടോ എടുത്താല്‍ നിങ്ങള്‍ക്ക് ചുറ്റുംമുള്ള റെസ്റ്റോറന്റുകള്‍, എടിഎമ്മുകള്‍, സ്റ്റേഷനുകള്‍ അല്ലെങ്കില്‍ ലാന്‍ഡ്മാര്‍ക്കുകള്‍ പോലുള്ള നിങ്ങളുടെ സമീപ ചുറ്റുപാടുകളിലെ സൗകര്യങ്ങള്‍ അറിയാനാകും.ഓസ്റ്റിന്‍, ലാസ് വെഗാസ്, റോം, സാവോ പോളോ, തായ്പേയ് എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് പുതിയ നഗരങ്ങളില്‍ ഈ എആര്‍-പവര്‍ ഫീച്ചര്‍ വരുന്നുണ്ട്.
4. മാപ്പ് നാവിഗേഷന്‍
മെച്ചപ്പെട്ട നാവിഗേഷന്‍ ഫീച്ചര്‍ നല്‍കാന്‍ ഗൂഗിള്‍ മാപ്പ് പരിശ്രമിക്കുകയാണ്. യുഎസില്‍, നിങ്ങളുടെ റൂട്ടില്‍ HOV (ഉയര്‍ന്ന ഒക്യുപന്‍സി വാഹന പാതകള്‍) ദൃശ്യമാക്കും. അതേസമയം യൂറോപ്പില്‍ 20 പുതിയ രാജ്യങ്ങള്‍ക്ക് ഗൂഗിളിന്റെ AI- പവര്‍ വേഗപരിധി വിവരങ്ങള്‍ ഉടന്‍ ലഭിക്കും.ഡ്രൈവര്‍മാര്‍ക്കുള്ള ഈ മാപ്സ് നാവിഗേഷന്‍ മെച്ചപ്പെടുത്തലുകള്‍ യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ വരും മാസങ്ങളില്‍ പുറത്തിറങ്ങും.
5. ഇ.വി ചാര്‍ജിങ് സ്റ്റേഷന്‍
നിങ്ങള്‍ക്ക് ഒരു ഇലക്ട്രിക് കാര്‍ ഉണ്ടെങ്കില്‍, അതിന്റെ ചാര്‍ജിംഗ് സ്റ്റേഷന്‍ വിവരങ്ങളില്‍ മാപ്സില്‍ കാണാനാവും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആഴ്ച അവസാനം, മാപ്സിലെ ചാര്‍ജിംഗ് സ്റ്റേഷന്‍ വിവരങ്ങള്‍ , ചാര്‍ജറുകളുടെ സ്പീഡ് എന്നിവയും ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ പറയുന്നു.