2061ല്‍ ഇന്ത്യയുടെ ജനസംഖ്യ 160 കോടിയിലെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2085ഓടെ ഇന്ത്യയുടെ ജനസംഖ്യ ചൈനയേക്കാള്‍ ഇരട്ടിയാകും. നിലവില്‍ ഇന്ത്യയില്‍ 145 കോടിയാണ് ജനസംഖ്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഒമ്പത് ദശലക്ഷം കൂടുതലാണിത്. 2011 മുതല്‍ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കുകളാണിത്.
ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കണക്കാക്കപ്പെടുന്നു. 2054ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.692 ബില്യണും 2061ഓടെ 1.701 ബില്യണും ആകുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ജനസംഖ്യയുടെ നിലവിലെ ശരാശരി പ്രായം 28.4 വയസാണ്. ചൈനയുടെ 39.6 വയസും യുഎസിലെ 38.3 വയസുമാണ്. 2100ല്‍ ഈ സംഖ്യകള്‍ യഥാക്രമം 47.8 വയസ്, 60.7 വയസ്, 45.3 വയസ് എന്നിങ്ങനെയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.