Tuesday, November 26, 2024

ജോ ബൈഡന് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലെ പിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ക്കിടയിലെ പിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 2020നും 2024നും ഇടയില്‍ ജോ ബൈഡന് 19 ശതമാനം ഇന്ത്യന്‍ വംശജരുടെ പിന്തുണയാണ് കുറഞ്ഞത്. ഏഷ്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏഷ്യന്‍, പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ വോട്ട്, എഎപിഐ ഡാറ്റ, ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിങ് ജസ്റ്റിസ്, എഎആര്‍പി എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ബൈഡന്റെ സംവാദത്തിന് മുമ്പാണ് സര്‍വേ നടത്തിയത്. 46 ശതമാനം അമേരിക്കന്‍ ഇന്ത്യക്കാരാണ് ഈ വര്‍ഷം ബൈഡന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

2020ല്‍ ഇത് 65 ശതമാനം ആയിരുന്നുവെന്ന് സര്‍വേ പറയുന്നു. ജൂലൈ 10നാണ് സര്‍വേ ഫലം പുറത്തുവിട്ടത്. സ്വിംഗ് സ്റ്റേറ്റുകളില്‍ ഏഷ്യന്‍-അമേരിക്കക്കാര്‍ക്കാണ് പ്രാധാന്യം എന്നതിനാല്‍ റേറ്റിങ്ങിലെ ഇടിവ് നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.എസിലെ പ്രധാന വോട്ടര്‍മാരുടെ ഗ്രൂപ്പാണ് ഏഷ്യന്‍ അമേരിക്കക്കാര്‍. 2020ല്‍ ഏഷ്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ബൈഡന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

 

Latest News