Monday, November 25, 2024

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യത്യസ്തമായ അവധി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. മാതാപിതാക്കളെ സന്തോഷിപ്പിക്കാനായാണ് അസമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2 ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ്. ഇതിനായി നവംബര്‍ ആറ്, എട്ട് തീയതികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ഉത്തരവും പുറത്തിറക്കി. ഈ ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നാണ് നിര്‍ദേശം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി വയോധികരായ ബന്ധുക്കള്‍ക്കും/ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ മാതാപിതാക്കള്‍ക്കും ഒപ്പം ചെലവഴിക്കാം. അവധി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.

 

Latest News