വടക്കന്‍ ഇറ്റലിയില്‍ അടിമകള്‍ക്ക് സമാനമായ രീതിയില്‍ കൃഷിപ്പണികളിലേര്‍പ്പെടേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ചതായി പോലീസ്. 2 ഇന്ത്യക്കാരാണ് മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇറ്റലിയിലെത്തിച്ചത്. ഇവര്‍ രണ്ട് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ആഴ്ചയിലെ 7 ദിവസവും 10 മണിക്കൂറിലേറെയാണ് ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നത്. കടം വാങ്ങിയ പണം പോലും തിരികെ നല്കാന് ഉതകുന്ന വരുമാനമായിരുന്നില്ല ഇവര്‍ക്ക് വേതനമായി ലഭിച്ചിരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 45579718 രൂപയാണ് ഇവരെ ഇവിടെ എത്തിച്ചവരില്‍ നിന്ന് പോലീസ് പിടികൂടിയത്.
ഈ തുകയിലേറെയും അടിമപ്പണി ചെയ്ത ആളുകളില്‍ നിന്ന് പല പേരില്‍ തട്ടിച്ചെടുത്തതാണെന്നാണ് പോലീസ് വിശദമാക്കുന്നത്. കൃത്യമായ കരാറുകളില്ലാതെ ആളുകളേക്കൊണ്ട് കാര്‍ഷിക തൊഴില്‍ എടുപ്പിക്കുന്നത് ഇറ്റലി ഏറെക്കാലമായി നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. അടിമപ്പണിയില്‍ നിന്ന് പോാലീസ് രക്ഷിച്ചെടുത്ത 33 പേര്‍ക്കും താല്‍ക്കാലിക തൊഴില്‍ അനുമതി നല്‍കാനായി ഓരോ ആള്‍ക്കും 1548734 രൂപ വീതമാണ് അടയ്ക്കേണ്ടി വന്നതെന്നാണ് വെറോണ പ്രവിശ്യയിലെ പോലീസ് ബിബിസിയോട് വിശദമാക്കിയത്.
സ്വര്‍ണവും സ്ഥലവും അടക്കം പണയം വച്ചാണ് ഇറ്റലിയിലെത്താനുള്ള മാര്‍ഗം കണ്ടെത്തിയവരാണ് വലിയ രീതിയില്‍ ചൂഷണം ചെയ്യപ്പെട്ടത്. ഇവരുടെ പാസ്പോര്‍ട്ട് അടക്കമുളള രേഖകള്‍ പിടിച്ച് വച്ച ശേഷം 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചത്. മണിക്കൂറിന് വെറും നാല് യൂറോ ഏകദേശം 364 രൂപ മാത്രമായിരുന്നു നല്‍കിയിരുന്നത്.
താമസിക്കാന്‍ നല്കിയ സ്ഥലത്ത് നിന്ന് പുറത്ത് പോവുന്നതിന് ഇവരെ വിലക്കിയിരുന്നു. ടാര്‍പോളിന്‍ കൊണ്ടുമറച്ച വണ്ടികളിലായിരുന്നു ഇവരെ തൊഴില്‍ ഇടങ്ങളിലേക്ക് എത്തിച്ചിരുന്നത്. പച്ചക്കറികള്‍ അടക്കമുള്ള പെട്ടികള്‍ക്ക് കീഴില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു മിക്കപ്പോഴും ഇവരെ തൊഴിലിടങ്ങളിലെത്തിച്ചിരുന്നത്. ശോചനീയമായ അവസ്ഥയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പോലീസ് രക്ഷിച്ചവര്‍ക്ക് പാസ്പോര്‍ട്ട് തിരികെ നല്കി. ഇവര്‍ക്ക് മറ്റ് ജോലിയിടങ്ങളിലേക്ക് മാറാനുള്ള അവസരം സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ ലഭ്യമാക്കുമെന്നാണ് പോലീസ് വിശദമാക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യക്കാരനായ ഒരാള്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. ഒരു പഴത്തോട്ടത്തിലെ ജോലിക്കാരനായിരുന്നു ഇയാള്‍. അപകടത്തില്‍ ഇയാളുടെ കൈ അറ്റുപോയിരുന്നു. എന്നാല്‍ തൊഴിലുടമ ഇയാളുടെ മൃതദേഹം അറ്റുപോയ കൈ സഹിതം റോഡ് സൈഡില്‍ ഉപേക്ഷിച്ച് പോയിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെ തൊഴിലുടമയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്.