ഗുജറാത്തിലെ പാലിതാന നഗരത്തില്‍ മാംസാഹാരത്തിന് പൂര്‍ണനിരോധനമേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഇതോടെ മാംസാഹാരത്തിന് നിരോധനമേര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ നഗരമായി മാറി. ഇനി മുതല്‍ ഇവിടെ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും കഴിക്കുന്നതുമൊക്കെ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലിതാനയിലാണ് മാംസാഹാരത്തിന് പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയത്. ഇതോടെ മാംസാഹാരത്തിന് നിരോധനമേര്‍പ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യ നഗരമായി മാറിയ പാലിതാനയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും കഴിക്കുന്നതുമൊക്കെ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
നഗരത്തിലെ ഏകദേശം 250ലധികം ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ജൈന സന്യാസിമാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സര്‍ക്കാരിന്റെ വാദം. നഗരങ്ങളില്‍ സസ്യേതര ഭക്ഷണം തയ്യാറാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വെജിറ്റേറിയന്‍ വിഭാഗക്കാരുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നുവെന്നും കുട്ടികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ന്യായീകരണമാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
അതേസമയം മാംസാഹാരത്തിന് നിരോധനമേര്‍പ്പെടുത്തിയത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സഹായകമാവുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വിചിത്രവാദം. ജനങ്ങളുടെ ഭക്ഷണത്തില്‍ പോലും കൈകടത്തുകയും ഒരു വിഭാഗം ജനങ്ങളുടെ ഭക്ഷണസ്വാതന്ത്രിന് വിലങ്ങിടുകയും ചെയ്യുന്ന സംഘപരിവാര്‍ അജണ്ടയുടെ തുടര്‍ച്ചയാണ് ഗുജറാത്തിലെ പാലിതാനയിലും നടപ്പിലാക്കിയത്.