Monday, November 25, 2024

ഒമാന്‍ തീരത്ത് എണ്ണ ടാങ്കര്‍ മറിഞ്ഞു; 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി

13 ഇന്ത്യക്കാരുള്‍പ്പെടെ 16 ജീവനക്കാരുമായി പോയ എണ്ണ ടാങ്കര്‍ ഒമാന്‍ തീരത്ത് മറിഞ്ഞു. ടാങ്കറിലെ ജീവനക്കാരെ കാണാതായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കൊമോറോസിന്റെ എണ്ണക്കപ്പലായ ‘പ്രസ്റ്റീജ് ഫാല്‍ക്കണ്‍’ എന്ന കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉണ്ടായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഒമാനി തുറമുഖമായ ദുക്മിന് സമീപം റാസ് മദ്രാക്കയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി തിങ്കളാഴ്ചയാണ് കപ്പല്‍ മറിഞ്ഞത്.എല്‍എസ്ഇജിയുടെ ഷിപ്പിംഗ് ഡാറ്റ പ്രകാരം യെമനിലെ ഏദന്‍ തുറമുഖത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍. 2007-ല്‍ നിര്‍മ്മിച്ച 117 മീറ്റര്‍ നീളമുള്ള എണ്ണ ടാങ്കറാണ് ഈ കപ്പല്‍.

Latest News