Sunday, November 24, 2024

ട്രംപിനെതിരെയുള്ള വെടിവെയ്പ്പ്; സുരക്ഷാ വീഴ്ചയില്‍ സീക്രട്ട് സര്‍വീസ് മേധാവി രാജിവയ്ക്കണമെന്ന് റിപ്പബ്ലിക്കന്‍മാര്‍

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് സീക്രട്ട് സര്‍വീസ് മേധാവി രാജിവയ്ക്കണമെന്ന് റിപ്പബ്ലിക്കന്‍മാര്‍. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സഭ ഉഭയകക്ഷി അന്വേഷണം ആരംഭിക്കുമെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്‌ലി താന്‍ രാജിവെക്കില്ലെന്ന് ചൊവ്വാഴ്ച എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശനിയാഴ്ച നടന്ന വെടിവയ്പില്‍ ട്രംപിന്റെ ചെവിക്ക് മുറിവേല്‍ക്കുകയും റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെക്യൂരിറ്റിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട 20 കാരനായ തോക്കുധാരി, ട്രംപ് സംസാരിച്ച വേദിയില്‍ നിന്ന് 150 മീറ്റര്‍ (140 മീറ്റര്‍) അകലെ നിനാണ് വെടിയുതിര്‍ത്തത്.

കൊലപാതകശ്രമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അതിമനോഹരമായ അനുഭവം’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താന്‍ ഇവിടെ ഇരിക്കേണ്ട ആളല്ല, മരിച്ചുപോകേണ്ട ആളാണെന്നും അദ്ദേഹം രസകരമായി മറുപടി പറഞ്ഞു. ഒരു ചാര്‍ട്ട് വായിക്കാന്‍ തല വലത്തേക്ക് ചെറുതായി തിരിച്ചില്ലായിരുന്നെങ്കില്‍, താന്‍ ഇപ്പോള്‍ മരിച്ചിട്ടുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

Latest News